Sunday, 18 November 2012

ആന

ഗജ വീരാ ……….
കറുത്ത നിന്നോട്
സ്നേഹമാണ് എല്ലാര്‍ക്കും.
നിന്‍റെ ഭ്രാന്തിലും
ഉന്മാദത്തിലും
നിന്നെ
സ്നേഹത്തോടെ
ഊട്ടുന്നു
ലാളിക്കുന്നു.
പിന്നെ നിന്നെ
ഒരുക്കുന്നു
അണിയിക്കുന്നു
സ്നേഹത്തോടെ അഭിനന്ദിക്കുന്നു.
ആരാധിക്കുന്നു.
എന്നിട്ടും
കറുത്ത എന്നെ
എന്തെ ആരും സ്നേഹിക്കാത്തെ?

No comments:

Post a Comment